സെക്സ് ആർട് അല്ല സ്പോർട്സ്,​ കായിക ഇനമായി അംഗീകരിച്ച് ഈ രാജ്യം,​ ആദ്യ സെക്സ് ചാമ്പ്യൻഷിപ്പ് ഈ മാസം ,​ 16 ഇനങ്ങളിൽ മത്സരം

Friday 02 June 2023 7:52 PM IST

സെക്സ് ഒരു കലയാണ് എന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാൽ സെക്സിനെ ഒരു കായിക ഇനമായി അംഗീകരിച്ചിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ സ്വീഡൻ. കൂടാതെ ജൂൺ എട്ട് മുതൽ ആദ്യത്തെ യൂറോപ്യൻ സെക്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് സ്വീഡൻ.

സ്വീഡിഷ് സെക്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻ ഷിപ്പ് സംഘടിപ്പിക്കുന്നത്. മത്സരം ആഴ്ചകളോളം നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ,​ പങ്കെടുക്കുന്നവർ ദിവസം ആറുമണിക്കൂർ മത്സരിക്കണം,​ 16 ഇനങ്ങളിലായി നടക്കുന്ന വ്യത്യസ്ത മത്സരങ്ങളിൽ ഓരോരുത്തർക്കും 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം ലഭിക്കും,​ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

പൊതുജനങ്ങളും അഞ്ച് പേർ അടങ്ങുന്ന മൂന്ന് ജൂറികളും ചേർന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ 70 ശതമാനം വോട്ടും ജൂറിയുടെ 30 ശതമാനം വോട്ടുമാണ് വിജയിയെ നിശ്ചയിക്കുന്നത്. . മൂന്നു ഘട്ടങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഇതുവരെ 20 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ,​ സ്വീഡനിലെ ഗോഥേൻബർഗിലാണ് മത്സരം.

ലൈംഗികതയെ ഒരു കായികവിനോദമാക്കി മാറ്റുന്നത് അനിവാര്യമാണെന്ന് സ്വീഡിഷ് സെക്സ് ഫെഡറേഷൻ പ്രസിഡന്റ് ഡ്രാഗൻ ബ്രാറ്റിച്ച് പറയുന്നു. ഈ കായികരംഗത്ത് ആനന്ദത്തിന് നിർണായക പങ്കുണ്ട്. പ്രേക്ഷകരുടെ ആസ്വാദനം സ്കോറിനെ നേരിട്ട് ബാധിക്കുന്നു. ഒരു കായിക വിനോദമെന്ന നിലയിൽ ലൈംഗികതയ്ക്ക് സർഗാത്മകത, ശക്തമായ വികാരങ്ങൾ, ഭാവന, ശാരീരിക ക്ഷമത, സഹിഷ്ണുത, പ്രകടനം എന്നിവ ആവശ്യമാണെന്നും അദ്ദേഹം വിശദമാക്കി. . അതേസമയം മത്സരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.