സോ​ളാ​ർ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ച​ത് യു ഡി എഫ് - എൽ ഡി എഫ് ധാരണയിൽ,​ ഇടനിലക്കാരനായത് തിരുവഞ്ചൂർ,​ വെളിപ്പെടുത്തലുമായി സി ദിവാകരൻ

Friday 02 June 2023 9:27 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ ഉ​മ്മ​ൻ​ചാ​ണ്ടി​ ​ഭ​ര​ണ​കാ​ല​ത്തെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​ള​ഞ്ഞു​ള്ള​ ​സോ​ളാ​ർ​ ​സ​മ​രം​ ​ഇ​ട​തു​മു​ന്ന​ണി​ ​അ​വ​സാ​നി​പ്പി​ച്ച​ത് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രു​മാ​യി​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​തൃ​ത്വ​മു​ണ്ടാ​ക്കി​യ​ ​ധാ​ര​ണ​യു​ടെ​ ​പു​റ​ത്താ​യി​രു​ന്നു​വെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​ ​മു​തി​ർ​ന്ന​ ​സി.​പി.​ഐ​ ​നേ​താ​വ് ​സി.​ ​ദി​വാ​ക​ര​ൻ. അ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നാ​ണ് ​ഇ​തി​ൽ​ ​ഇ​ട​നി​ല​ക്കാ​ര​നാ​യ​തെ​ന്നും​ ​ദി​വാ​ക​ര​ൻ​ ​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​അതേസമയം ​ ​സി.​പി.​എ​മ്മും​ ​കോ​ൺ​ഗ്ര​സും​ ​ സി. ദിവാകരനെ ​ ​ത​ള്ളി​പ്പ​റ​ഞ്ഞ് ​രം​ഗ​ത്തെ​ത്തി.

സോ​ളാ​ർ​ ​കേ​സി​ലെ​ ​വി​വാ​ദ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ സ​മ​രം.​ ​അ​തേ​സ​മ​യം,​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ആ​ത്മ​ക​ഥ​യി​ൽ ​ആ​വേ​ശ​ഭ​രി​ത​മാ​യ​ ​സ​മ​രം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​വ​സാ​നി​പ്പി​ച്ച​തി​ൽ​ ​അ​തൃ​പ്ത​നാ​യി​രു​ന്നു​വെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ദി​വാ​ക​ര​ൻ​ ​ന​ൽ​കു​ന്ന​ത്.

ആ​ത്മ​ക​ഥ​യി​ലെ​ ​വി​വ​ര​ണം​ ​ഇ​ങ്ങ​നെ​:​ ​'​സ​മ​ര​ക്കാ​രു​ടെ​ ​ആ​വേ​ശ​ത്തി​ന് ​അ​തി​രു​ക​ളി​ല്ലാ​യി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​കാ​ലേ​കൂ​ട്ടി​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ​പ​ട്ടാ​ള​ത്തി​ന്റെ​ ​സ​ഹാ​യ​വും​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​ത​മ്പാ​നൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​പ​ട്ടാ​ളം​ ​വ​ന്നി​റ​ങ്ങി​യ​ത് ​ക​ണ്ട​തോ​ടെ​ ​ജ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​വേ​ശ​ഭ​രി​ത​രാ​യി.​ ​സ​മ​ര​ക്കാ​രെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​ദേ​ശീ​യ​നേ​താ​ക്ക​ളും​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ന​ട​യി​ലെ​ത്തി.​ ​പൊ​ലീ​സും​ ​പ​ട്ടാ​ള​വും​ ​വെ​റു​തെ​ ​നോ​ക്കി​ ​നി​ന്നു.​ ​ഭ​ര​ണം​ ​സ്തം​ഭി​ച്ചു.​ ​നി​ർ​ണാ​യ​ക​ ​സ​ന്ദ​ർ​ഭം.​ ​പെ​ട്ടെ​ന്ന് ​എ​നി​ക്ക് ​ഒ​ര​റി​യി​പ്പ് ​കി​ട്ടി.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ത്ത​ണം.​ ​ഞാ​ന​വി​ടെ​ ​എ​ത്തി​യ​പ്പോ​ൾ​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​വൈ​ക്കം​ ​വി​ശ്വ​നും​ ​ഇ​സ്മാ​യി​ലും​ ​പ​ന്ന്യ​ൻ​ ​ര​വീ​ന്ദ്ര​നും​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​'​ന​മു​ക്ക് ​സ​മ​രം​ ​ത​ത്കാ​ലം​ ​നി​റു​ത്തി​ ​വ​യ്ക്ക​ണം.​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​യെ​ക്കൊ​ണ്ട് ​സോ​ളാ​ർ​ ​കേ​സ് ​അ​ന്വേ​ഷി​പ്പി​ക്കാ​മെ​ന്ന് ​സ​മ്മ​തി​ച്ചി​രി​ക്കു​ന്നു.​"​ ​ഞാ​ൻ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​പ​ടി​ക​ളി​റ​ങ്ങി.​ ​സ​മ​ര​ത്തി​ന്റെ​ ​അ​ന്ത്യ​നി​മി​ഷ​ങ്ങ​ളി​ൽ​ ​എ​ന്ത് ​ന​ട​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് ​ഒ​ന്നും​ ​ഞാ​ൻ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല.​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​യി.​ ​വി.​എ​സി​ന്റെ​ ​സ​മ​ര​ജീ​വി​ത​ത്തി​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​ള​യ​ൽ​ ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​അ​നു​ഭ​വ​മാ​യി​രി​ക്കും."