68കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
Saturday 03 June 2023 2:52 AM IST
വർക്കല: 68കാരിയെ പീഡിപ്പിച്ച കേസിൽ വർക്കല തൊടുവെ കനാൽ പുറമ്പോക്കിൽ അമ്മിണി ബാബു എന്ന ബാബുവിനെ (50) വർക്കല പൊലീസ് അറസ്റ്റുചെയ്തു. മേയ് 25ന് പുലർച്ചെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി. ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൃദ്ധ പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവ ദിവസം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ലഹരി വില്പനക്കേസിൽ വാറന്റ് പ്രതിയായ ഭർത്താവ് റിമാൻഡ് ശിക്ഷ കഴിഞ്ഞ് വീട്ടിലെത്തിയശേഷമാണ് വൃദ്ധ ഇക്കാര്യം പറയുന്നത്. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.