700 കേന്ദ്രങ്ങൾ ശുചീകരിച്ചു

Saturday 03 June 2023 12:17 AM IST

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ മാസ് ക്ലീനിങ്ങിന്റെ ഭാഗമായി 700 കേന്ദ്രങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. ജൂൺ 9ന് നടക്കുന്ന സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനത്തിനു മുന്നോടിയായി തീവ്രയജ്ഞ പരിപാടികളാണ് മണ്ഡലത്തിൽ നടന്നു വരുന്നത്. ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഇന്നലെ നടന്ന ശുചീകരണത്തിൽ പങ്കെടുത്തു. ശുചീകരിച്ച കേന്ദ്രങ്ങളിലും പ്രധാന ഹോട്ട് സ്പോട്ടുകളിലും നിരീക്ഷണ ക്യാമറകൾ വയ്ക്കുന്നതിന് വേണ്ട നടപടികൾ പൂർത്തീകരിച്ചതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.

Advertisement
Advertisement