സിസോദിയക്ക് ഒരു ദിവസത്തെ ജാമ്യം

Saturday 03 June 2023 12:57 AM IST

ന്യൂ ഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഇന്ന് ഒരു ദിവസത്തേക്ക് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇടക്കാല ജാമ്യം. അസുഖബാധിതയായ ഭാര്യയെ കാണാനാണ് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയത്. മാധ്യമങ്ങളോട് സംസാരിക്കരുത്. കുടുംബാംഗങ്ങളെ അല്ലാതെ മറ്റാരെയും കാണരുത് എന്നീ വ്യവസ്ഥകളുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ഇ.ഡി കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ വിധി പറയാൻ മാറ്റി. പൊലീസ് അകമ്പടിയോടെ സിസോദിയയ്ക്ക് ഭാര്യയെ കാണാൻ അനുവാദം നൽകാവുന്നതാണെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.