ഒ​ഡീ​ഷ​യി​ൽ​ ​ട്രെ​യി​ന​പ​ക​ടം, 70 മ​ര​ണം, 600​ലേ​റെ​ ​പേ​ർ​ക്ക് ​പ​രി​ക്ക്, അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​ത് ​ മൂ​ന്ന് ​ട്രെ​യി​നു​കൾ

Saturday 03 June 2023 2:02 AM IST

ബാ​ല​സോ​ർ​:​ ​ഒ​ഡീ​ഷ​യി​ൽ​ ​ര​ണ്ട് ​യാ​ത്രാ​ ​ട്രെ​യി​നു​ക​ളും​ ​ഗു​ഡ്സ് ​ട്രെ​യി​നും​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട് എഴുപതി​ലേറെ​ ​പേ​ർ​ ​മ​രി​ച്ചു.​ ​മ​ര​ണ​ ​സം​ഖ്യ​ ​ഉ​യ​‌​ർ​ന്നേ​ക്കും.​ ​അറുന്നൂ​റി​ല​ധി​കം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ 400​ഓ​ളം​ ​പേ​ർ​ ​ബോ​ഗി​ക​ളി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.​ 300​ലേ​റെ​ ​യാ​ത്ര​ക്കാ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ​ ​രാ​ത്രി​ 7.20​ന് ​ബാ​ല​സോ​റി​ലെ​ ​ബ​ഹ​നാ​ഗ​ ​ബ​സാ​ർ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മാ​ണ്ദു​ര​ന്തം.

മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 10​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്ര​വ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​നി​സാ​ര​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​അ​ൻ​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​പ്ര​ഖ്യാ​പി​ച്ചു. കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഷാ​ലി​മാ​റി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്കു​ ​പോ​കു​ക​യാ​യി​രു​ന്ന​ ​കൊ​റോ​മ​ണ്ഡി​ൽ ​എ​ക്‌​സ്‌​പ്ര​സ് ​ആ​ണ് ​ആ​ദ്യം​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​ത്.​ ​ഇ​ത്ഗു​ഡ്സു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​ആ​ദ്യ​ ​സൂ​ച​ന.​ബോ​ഗി​ക​ൾ​ ​അ​ടു​ത്ത​ ​ട്രാ​ക്കി​ലേ​ക്ക് ​മ​റി​ഞ്ഞ​തോ​ടെ, ബം​ഗ​ളൂ​രു​ ​-​ ​ഹൗ​റ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​എ​ക്‌​സ്‌​പ്ര​സ് ​അ​തി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തി​ൽപ്പെട്ട ഹൗറ എക്സ്പ്രസി​ൽ 1300 ഓളം യാത്രക്കാരുണ്ടായി​രുന്നതായാണ് വി​വരം. ഷാ​ലി​മാ​ർ​ ​എ​ക്സ്‌​പ്ര​സി​ന്റെ​ 17​ ​ബോ​ഗി​ക​ളാ​ണ് ​പാ​ളം​തെ​റ്റി​യ​ത്.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ദൂ​രേ​ക്ക് ​തെ​റി​ച്ചു​പോ​യി.​ ​സി​ഗ്ന​ൽ​ ​ത​ക​രാ​റാ​ണ് ​അ​പ​ക​ട​ ​കാ​ര​ണ​മെ​ന്ന് ​ഒ​ഡീ​ഷ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പ്ര​ദീ​പ് ​ജെ​ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. കൊ​റോ​മണ്ഡി​ൽ​ ​എ​ക്സ്‌​പ്ര​സ് ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​ ​ഷാ​ലി​മാ​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ 3.30​നാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​ഇ​ന്ന് ​വൈ​കി​ട്ട് 4.50​ന് ​ചെ​ന്നൈ​യി​ൽ​ ​എ​ത്തേ​ണ്ട​ ​ട്രെ​യി​നാ​ണി​ത്.​ ​മ​രി​ച്ച​വ​രി​ല​ധി​ക​വും​ ​ഈ​ ​ട്രെ​യി​നി​ലെ​ ​യാ​ത്ര​ക്കാ​രാ​ണെ​ന്നാ​ണ് ​വി​വ​രം. ദു​രി​ത​ബാ​ധി​ത​ർ​ക്ക് ​സാ​ധ്യ​മാ​യ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ന​ൽ​കു​ന്നു​ണ്ടെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ ​അ​റി​യി​ച്ചു.​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്ണ​വു​മാ​യി​ ​സം​സാ​രി​ച്ചു​ ​സ്ഥി​തി​ ​വി​ല​യി​രു​ത്തി.​ ​തു​ട​ർ​ന്ന് ​ര​ക്ഷാ​ദൗ​ത്യം​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​ഒ​ഡീ​ഷ​യി​ൽ​ ​എ​ത്തി.​ ​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വീ​ൻ​ ​പ​ട്നാ​യി​ക് ​ഇ​ന്ന് ​രാ​വി​ലെ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കും. ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സേ​ന​യു​ടെ​ ​(​എ​ൻ.​ഡി.​ആ​ർ.​എ​ഫ്)​ 20 ​യൂ​ണി​റ്റു​ക​ളാണ് രക്ഷാപ്രവർത്തനത്തി​ന് നേതൃ ത്വം നൽകുന്നത്. ​പരി​ക്കേറ്റവരെ​ ​ബാ​ല​സോ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​സ​മീ​പ​ത്തെ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​പ്ര​ത്യേ​ക​ ​ട്രെ​യി​നു​ക​ൾ​ ​അ​നു​വ​ദി​ച്ചു.​ ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​തു​വ​ഴി​യു​ള്ള​ ​ നി​രവധി​ ​ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കുകയും ​ ​വ​ഴി​ ​തി​രി​ച്ചു​വി​ടുകയും ചെയ്തു.​ ​ചെ​ന്നൈ​ ​അ​ട​ക്ക​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​തു​റ​ന്നു.​ രാ​ഷ്ട്ര​പ​തി​യും​ ​ഉ​പ​രാ​ഷ്ട്ര​പ​തി​യും​ ​ന​ടു​ക്കം​ ​രേ​ഖ​പ്പെ​ടു​ത്തി.

ഹെൽപ്പ് ലൈൻ നമ്പറുകൾ

ചെന്നൈ 044- 25330952

ഹൗറ ഹെൽപ്പ് ലൈൻ നമ്പർ : 033-26382217

ഖരഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 8972073925 & 9332392339

ബാലസോർ ഹെൽപ്പ് ലൈൻ നമ്പർ: 8249591559 & 7978418322

ഷാലിമാർ ഹെൽപ്പ് ലൈൻ നമ്പർ: 9903370746