മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയെ തുരത്താം

Saturday 03 June 2023 4:42 AM IST

മ​ഴ​ക്കാ​ല​ ​രോ​ഗ​ങ്ങളിൽ ഭീകരനാണ് ഡെങ്കിപ്പനി. ​ ​
​കൊ​തു​കു​ക​ൾ​ വ​ഴിയാണ്​ ​ഡെ​ങ്കിപ്പനി മ​നു​ഷ്യ​രി​ലെ​ത്തുന്നത്.​ ​കൊതുക് വളരാനുള്ള സാഹചര്യം തടയുകയാണ് പ്രധാന പ്രതിരോധം. ന​മ്മു​ടെ​ ​ചു​റ്റു​പാ​ടും​ ​മ​ഴ​വെ​ള്ളം​ ​കെ​ട്ടി​ക്കി​ട​ന്ന് ​കൊ​തു​കു​വ​ള​രാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കു​ക​.​ ​കൂ​ടു​ത​ൽ​ ​കൊ​തു​കു​ള്ള​ ഇട​ങ്ങ​ളി​ൽ​ കൊതുക് വലകൾ,​ ​മാെ​സ്‌​ക്കി​റ്റോ​ ​റി​പ്പ​ല്ല​ന്റ് ​തു​ട​ങ്ങി​യ​വ​ ​ഉ​പ​യോ​ഗി​ച്ച് കൊതുക് കടിയേൽക്കാതെ രക്ഷനേടുക.​

​ഡെ​ങ്കി​ ​വൈ​റ​സ് ​പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ​ ​പ​ക​ൽ​സ​മ​യ​വും​ ​ക​ടി​ക്കു​ന്ന​വ​യാ​ണ്. അതിനാൽ​ ​പകൽ സമയങ്ങളിലും കൊതുകുകടിയേൽക്കാതെ സൂക്ഷിക്കണം.​ ​പൊ​ട്ടി​യ​ ​മ​ൺ​പാ​ത്ര​ങ്ങ​ൾ,​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​ ​ചി​ര​ട്ട​ക​ൾ,​ ​ഉ​പേ​ക്ഷി​ച്ച​ ​പ്ളാ​സ്റ്റി​ക് ​പാ​ത്ര​ങ്ങ​ളും​ ​കു​പ്പി​ക​ളും,​ ​ട​യ​ർ​ ​തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ഡെങ്കി വാഹകരായ ​കൊ​തു​കു​ക​ൾ വളരും.​ അതിനാൽ പരിസരശുചീകരണത്തിൽ മഴക്കാലത്ത് ഏറെ ശ്രദ്ധ പുലർത്തണം.

Advertisement
Advertisement