പാകിസ്ഥാനിൽ പണപ്പെരുപ്പം
Saturday 03 June 2023 6:30 AM IST
കറാച്ചി: ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ ദക്ഷിണേഷ്യയിൽ ശ്രീലങ്കയെ മറികടന്ന് പാകിസ്ഥാൻ. മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്ത് മേയ് മാസത്തിൽ വാർഷിക പണപ്പെരുപ്പം 37.97 ശതമാനമായി ഉയർന്നു. 1957നു ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഭക്ഷ്യ വസ്തുക്കൾക്കും പാചക വാതകത്തിനും മരുന്നിനും ക്ഷാമവും നേരിടുന്നുണ്ട്. 25.2 ശതമാനമാണ് ശ്രീലങ്കയുടെ മേയ് മാസത്തിലെ പണപ്പെരുപ്പം.