ചിന്താമൃതം- മ​ന​മെ​ന്ന​ ​പ്ര​തി​ഭാ​സം

Sunday 04 June 2023 6:00 AM IST

ഒ​രു​ ​ശാ​സ്ത്ര​ഗ്ര​ന്ഥ​വു​മി​ന്നോ​ളം​ ​ക​ണ്ടി​ല്ല,​ ​മ​ന​മെ​ന്ന​ ​പ്ര​തി​ഭാ​സം​ ​സൂ​ക്ഷ്‌​മ​മാ​യി​"​ ​അ​ധി​ക​മാ​രും​ ​ഏ​റ്റു​പാ​ടാ​തെ​പോ​യ​ ​പ​ഴ​യൊ​രു​ ​സി​നി​മാ​പാ​ട്ടാ​ണെ​ങ്കി​ലും,​ ​എ​ത്ര​ ​വ​ലി​യൊ​രു​ ​സ​ത്യ​മാ​ണ് ​ഈ​ ​ഗാ​നം​ ​എ​ഴു​തി​യ​ ​മ​ഹാ​പ്ര​തി​ഭ​ ​ന​മ്മോ​ട് ​പ​റ​ഞ്ഞ​ത് ​എ​ന്ന​ത് ​ആ​ലോ​ച​നാ​മൃ​ത​മാ​ണ്.​ ​
ന​മ്മ​ളെ​ങ്ങ​നെ​ ​ഇ​ങ്ങ​നെ​യാ​യി​യെ​ന്ന് ​സ്വ​യം​ ​അ​പ​ഗ്ര​ഥി​ക്കു​ക,​ ​ഏ​ത് ​ജീ​വി​താ​വ​സ്ഥ​യി​ലാ​യാ​ലും​ ​കു​ഴ​പ്പ​മി​ല്ല,​ ​പ്രാ​യ​വും​ ​പ്ര​ശ്ന​മ​ല്ല.​ ​സ​ത്യ​സ​ന്ധ​മാ​യാ​ണ് ​അ​പ​ഗ്ര​ഥ​ന​മെ​ങ്കി​ൽ​ ​ഒ​രു​ ​സ​ത്യം​ ​ന​മു​ക്ക് ​ബോ​ദ്ധ്യ​പ്പെ​ടും.
​ന​മ്മെ​ ​ഇ​പ്പോ​ൾ​ ​നി​ൽ​ക്കു​ന്നി​ട​ത്ത് ​എ​ത്തി​ച്ച​ത് ​ന​മ്മു​ടെ​ ​മ​ന​സാ​ണെ​ന്ന​ ​സ​ത്യം​!​ ​ന​മ്മെ​ ​വ​ള​ർ​ത്തി​യ​തും​ ​മ​ന​സ്,​ ​ന​മ്മെ​ ​ത​ള​ർ​ത്തി​യ​തും​ ​മ​ന​സ്,​ ​ഓ​രോ​ ​നി​മി​ഷാ​ർ​ദ്ധ​ത്തി​ലും​ ​മ​ന​സി​ന് ​ര​ണ്ടു​ ​വ​ഴി​യു​ണ്ടാ​കും.​ ​ചി​ല​പ്പോ​ൾ​ ​ബ​ഹു​വ​ഴി​ക​ളാ​യി​രി​ക്കും.​ ​എ​ന്നാ​ൽ​ ​ഏ​തു​ ​വ​ഴി​ ​വേ​ണ​മെ​ന്ന​ ​തീ​രു​മാ​നം​ ​ന​മ്മു​ടേ​താ​യി​രി​ക്ക​ണം.​ ​മ​ന​സു​ ​വ​ലി​ക്കു​ന്നി​ട​ത്തേ​ക്കൊ​ക്കെ​ ​പാ​റി​പ്പ​റ​ന്നോ​ടി​പ്പോ​കു​ന്ന​താ​ണ് ​പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​ ​മ​നഃ​ശാ​സ്ത്ര​മെ​ന്ന് ​സ്വ​ന്തം​ ​മ​ന​സോ,​ ​മ​നഃ​ശാ​സ്ത്ര​മോ​ ​അ​റി​യാ​ത്ത​ ​ചി​ല​ ​മ​നു​ഷ്യ​ർ​ ​പ​റ​ഞ്ഞൊ​പ്പി​ച്ചി​രി​ക്കു​ന്ന​തു​ ​കാ​ണു​മ്പോ​ൾ​ ​ചി​രി​ക്കാ​ന​റി​യാ​വു​ന്ന​ ​ആ​രും​ ​ചി​രി​ച്ചു​പോ​കും.​ ​അ​തെ​ന്തെ​ങ്കി​ലു​മാ​ക​ട്ടെ,​ ​ന​മ്മു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​മ​ന​സെ​ന്ന​ ​ച​ങ്ങാ​തി​ക്കു​ ​വി​ടാ​തെ​ ​ന​ന്നാ​യി​ ​ആ​ലോ​ചി​ച്ചു​ ​തീ​രു​മാ​നി​ക്കു​ക.​ ​തീ​രു​മാ​നം​ ​ശ​രി​യാ​യാ​ൽ​ ​ജീ​വി​തം​ ​ത​ന്നെ​ ​മ​റ്റൊ​ന്നാ​യി​ ​മാ​റാം​!​ ​മ​റി​ച്ച് ​തീ​രു​മാ​ന​ങ്ങ​ൾ​ ​മ​ന​സി​നു​ ​വി​ട്ടാ​ൽ,​ ​പി​ഴ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളേ​റെ​യാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​പ​റ​യു​ന്ന​ത്,​ ​മ​ന​സി​നെ​ ​നി​യ​ന്ത്രി​ച്ചു​ ​നി​റു​ത്തി​ ​മു​ന്നേ​റു​ന്ന​വ​നാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ധീ​ര​നെ​ന്ന്.
(സംസ്ഥാന ഭി​ന്നശേഷി​ കമ്മി​ഷണറാണ് പഞ്ചാപകേശൻ)

Advertisement
Advertisement