വട്ടിയൂർക്കാവ് പോളിടെക്‌നിക്കിന് സമീപം മുറിയെടുത്ത് താമസിച്ച ഗോകുലിന്റെ പരിപാടി അവസാനിച്ചു, ഇയാളുടെ ഇരകളെ രക്ഷിക്കാൻ ശ്രമം

Saturday 03 June 2023 4:40 PM IST

തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി വില്പന നടത്തിയയാൾ എക്സൈസ് പിടിയിൽ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തിയ 25 വയസ്സുള്ള ഗോകുൽ ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും പാർട്ടിയും ചേർന്ന് 2.512 ഗ്രാം MDMA സഹിതം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ വലയിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, WCEO അജ്ഞന എന്നിവർ പങ്കെടുത്തു.

Advertisement
Advertisement