ഒഡീഷ ട്രെയിൻ ദുരന്തം; തമിഴ്‌നാട്ടിൽ ഒരു ദിവസത്തെ ദുഖാചരണം,​ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Saturday 03 June 2023 8:46 PM IST

ചെ​ന്നൈ​:​ ​ ഒ‌ഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വിീതം നൽകുമെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാട്ടിൽ ഒരുദിവസത്തെ ദുഃഖാചരണവം ഏർപ്പെടുത്തി,​

​ ​ചെ​ന്നൈ​യി​ലെ​ ​സ്റ്റേ​റ്റ് ​എ​മ​ർ​ജ​ൻ​സി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സെ​ന്റ​റി​ലെ​ത്തിയ ​ ​അ​ദ്ദേ​ഹം​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഒ​ഡീ​ഷ​ ​സ​ർ​ക്കാ​രു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​ട്രെ​യി​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​സ്റ്റാ​ലി​ൻ​ ​അ​റി​യി​ച്ചു.​ ​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വീ​ൻ​ ​പ​ട്നാ​യി​ക്കു​മായി ​സം​സാ​രി​ച്ചെ​ന്നും​ ​സാ​ദ്ധ്യ​മാ​യ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ഉ​റ​പ്പ് ​ന​ല്കി​യതായും ​ ​സ്റ്റാ​ലി​ൻ​ ​പ​റ​ഞ്ഞു.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ ​ ​മ​ന്ത്രി​മാരായ ​ഉ​ദ​യ​ ​നി​ധി​ ​സ്റ്റാ​ലി​നും​ ​എ​സ്.​എ​സ് ​ശി​വ​ശ​ങ്ക​റും​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സം​ഘം​ ​ഒ​ഡീ​ഷ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രു​ടെ​യും​ ​മ​രി​ച്ച​വ​രു​ടെ​യും​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്ക് ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ചെ​യ്തു​വ​രു​ന്ന​താ​യും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​വ​രെ​ ​അ​റി​യു​ന്ന​വ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​ഹെ​ൽ​പ്പ്‌​ലൈ​നി​ൽ​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​