താക്കീത് ചെയ്‌തെങ്കിലും ശല്യം തുടർന്നു; ബസിൽ യുവാവിന്റെ കരണക്കുറ്റിക്ക് മാറി മാറിയടിച്ച് യുവതി; നോക്കിനിന്ന് സഹയാത്രികർ, വീഡിയോ

Sunday 04 June 2023 2:40 PM IST

മൈസൂരു: ബസിൽവച്ച് മോശമായി പെരുമാറിയ യുവാവിനെ 'കൈകാര്യം ചെയ്ത്' യുവതി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. യാത്ര ചെയ്യുന്നതിനിടെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. യുവതി താക്കീത് ചെയ്‌തെങ്കിലും ശല്യം തുടർന്നു.

കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്ത് പലതവണ തല്ലി. ഇയാൾ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല. എന്നാൽ ബസിലെ മറ്റ് യാത്രക്കാരൊന്നും യുവതിയ്ക്ക് സഹായത്തിനെത്തിയില്ല.യുവാവ് മാപ്പ് പറഞ്ഞെങ്കിലും അടി തുടർന്നു.

ഒടുവിൽ ബസിന് വെളിയിലുള്ള കുറച്ചുപേർ ഇയാളെ പിടികൂടി ചോദ്യം ചെയ്തു. സഹയാത്രികരിലാരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Advertisement
Advertisement