ചെലവ് 1717 കോടി,​ ബീഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു,​ ആളപായമില്ല,​ വീഡിയോ

Sunday 04 June 2023 9:40 PM IST

പാട്‌ന: ബീഹാറിൽ 1717 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരുന്ന നാലുവരി പാലം തകർ‌ന്നുവീണു. ഗംഗാനദിക്ക് കുറുകെ ഭാഗൽപുരിലെ അഗുവാനി - സുൽത്താൻ ഗഞ്ച് പാലമാണ് ഇന്ന് വൈകിട്ട് ഏഴുമണിയോടെ തകർന്നു വീണത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ മൂന്നു തൂണുകൾ ഉൾപ്പെടെയാണ് തകർന്ന് വീണത്. പാലം തകർന്നു വീഴുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടു.

2015ൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ടുവർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു.

പാലം തകർന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.

Advertisement
Advertisement