പ്രിയങ്ക ചോപ്രയുടെ അമ്മയായി സാമന്ത
സിറ്റാഡൽ എന്ന ഹോളിവുഡ് വെബ് സീരീസിൽ പ്രിയങ്ക ചോപ്രയുടെ
അമ്മയായി സാമന്ത എത്തുന്നു.
വരുൺ ധവാനും സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനിൽ സാമന്തയോടൊപ്പം എത്തുന്നുണ്ട്.അതേസമയം പ്രിയങ്ക ചോപ്രയുടെയും സാമന്തയുടെയും കഥാപാത്രങ്ങൾ രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലുമുള്ളതാണ്. പ്രിയങ്കയുടെ സീരീസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നില്ല. ഇൗ സീരീസിൽ പ്രിയങ്കയുടെ കുട്ടിക്കാലമാണ് കാണിക്കുന്നത്. എന്നാൽ ഇന്ത്യൻ സിറ്റാഡൽ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും. സിറ്റാഡലിൽ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി രാഹി ഗാംഭീർ എത്തുന്നു. ഇന്ത്യൻ സിറ്റാഡലിൽ വരുൺ ധവാനും. സാമന്ത അഭിനയിച്ച ഫാമിലി മാൻ വെബ് സീരീസിന്റെ സംവിധായകരായ രാജ്, ഡികെ എന്നിവർ ചേർന്നാണ് ഇന്ത്യൻ സിറ്റാഡൽ ഒരുക്കുന്നത്.അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയാണ് സമാന്തയുടേതെന്ന് ആരാധകർ.