ഒഡീഷ ട്രെയിൻ ദുരന്തം; ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രസർക്കാരിന് ഒളിച്ചോടാനാവില്ല,​ റെയിൽവേ മന്ത്രിയോട് രാജി വയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണമെന്ന് രാഹുൽ ഗാന്ധി

Sunday 04 June 2023 10:14 PM IST

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 275 ജീവനുകൾ പൊലിഞ്ഞിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാനാരുമില്ല. റെയിൽവേ മന്ത്രി രാജി വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി.

അതേസമയം ആംആദ്മി,​ തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർ‌ട്ടികളും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.

അതിനിടെ, ആം ആദ്മി, ത്രിണമൂൽ കോൺഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി

അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സി.ബി.ഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്. ട്രെയിൻ അപകടത്തിൽ റെയിൽവേയുടെ ആഭ്യന്തര അന്വേഷണത്തിന് പുറമേ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ സൂചന നൽകിയിരുന്നു.