ചൈനയിൽ മണ്ണിടിച്ചിൽ : 19 മരണം
Monday 05 June 2023 6:30 AM IST
ബീജിംഗ് : ചൈനയിലെ തെക്ക് പടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.30ഓടെ ലെഷാൻ നഗരത്തിന് സമീപമുള്ള പർവത മേഖലയിലായിരുന്നു സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്തിന് മുകളിലേക്ക് പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ തുടരുന്ന ശക്തമായ മഴയാണ് മണ്ണിടിച്ചിലിലേക്ക് നയിച്ചത്.