അദാലത്ത് വേദിയിലേക്ക് കർഷകരുടെ ബ്ലാക്ക് മാർച്ച്
Tuesday 06 June 2023 12:12 AM IST
കുട്ടനാട് : നെല്ലുവില നൽകുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് , നാളെ മന്ത്രിമാരുൾപ്പടെ പങ്കെടുക്കുന്ന കുട്ടനാട് താലൂക്ക് അദാലത്ത് വേദിയിലേക്ക് യു.ഡി.എഫ് നേതൃത്വത്തിൽ കർഷകർ കറുത്ത വസ്ത്രങ്ങൾ ധരിച്ച് ബ്ലാക്ക് മാർച്ച് നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി സമരത്തിന് നേതൃത്വം നൽകും. ഒരു ശതമാനം കർഷകർക്ക് പോലും നെല്ലുവില നൽകാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് യു.ഡി.എഫ് നേതൃയോഗം ആരോപിച്ചു. മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി. കെ.ഗോപകുമാർ, സി.വി.രാജീവ്, ജോർജ് മാത്യു പഞ്ഞിമരം, ബാബു വലിയവീടൻ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി തുടങ്ങിയവർ പങ്കെടുത്തു.