പോര്‍മുന മൂര്‍ച്ച കൂട്ടി ഇന്ത്യ, ഇനി​ പ്രതിരോധ ബിസിനസും ഇന്ത്യയുടെ വരുതിയിലാവും | VIDEO

Wednesday 07 June 2023 11:01 AM IST

ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ആധിപത്യം നല്‍കിയത് തോക്കാണ്. വാളും പോരാട്ട വീര്യവും കൈമുതലായുണ്ടായിരുന്ന നമ്മെ തോക്ക് കൊണ്ട് നേരിടാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. കൂടാതെ ഭിന്നിപ്പിച്ച് ഇല്ലാതാക്കുക എന്ന വെള്ളക്കാരന്റെ തന്ത്രവും ഫലം കണ്ടു.

പണ്ട് തോക്ക് കൊണ്ട് ബ്രിട്ടീഷുകാര്‍ കീഴടക്കിയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. സ്വന്തമായി ആയുധം വികസിപ്പിച്ച് പ്രതിരോധ ബിസിനസ് രംഗത്ത് നേട്ടം കൊയ്യാനൊരുങ്ങുന്ന ഇന്ത്യയാണ്. ലോകത്തെ എത്ര കരുത്തരും കരുതലോടെ മാത്രം കാണുന്ന ശക്തിയാണ് ഇന്ന് ഇന്ത്യ. തോക്കുകളുടെ കാര്യം മാത്രമെടുത്താല്‍ തന്നെ വരും നാളുകളില്‍ വിപ്ലവകരമായ മാറ്റത്തിന് ഉതകുന്ന വജ്രായുധം വികസിപ്പിച്ചുകഴിഞ്ഞു നമ്മള്‍. വീഡിയോ കാണാം.