ആദിപുരുഷ് സിനിമയുടെ നായികയും സംവിധായകനും തിരുപ്പതി ക്ഷേത്രത്തിൽ ചുംബിച്ചു, വിവാദം

Wednesday 07 June 2023 4:46 PM IST

ആദിപുരുഷ് സിനിമയുടെ നായികയും സംവിധായകനും തിരുപ്പതി ക്ഷേത്ര സവിധത്തിൽ ചുംബിച്ചതിന്റെ പേരിൽ വിവാദം. നായിക കൃതി സനോനും സംവിധായകനായ ഓം റൗട്ടിന്റെയും പേരിലാണ് വിവാദം. ബിജെപിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇന്ന് രാവിലെയാണ് ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദർശനത്തിന് ശേഷം കൃതി സനോൻ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്ളേഷിച്ച ഓം ചുംബനം നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു രംഗത്തെത്തി.

ഇത്തരം കോമാളിത്തരങ്ങൾ പവിത്രമായ ക്ഷേത്രസന്നിധിയിൽ കാണിക്കേണ്ട കാര്യമുണ്ടോയെന്ന് രമേശ് നായിഡു ട്വീറ്റ് ചെയ‌്തു.

ജൂൺ 16ന് ആണ് ആദിപുരുഷ് റിലീസിനെത്തുന്നത്. രാമായണത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസ്, കൃതി സനോൻ, സെയ്‌ഫ് അലിഖാൻ, ദേവദത്ത നാഗെ എന്നിവർ അഭിനയിക്കുന്നു.