മലേഷ്യയിലെ മുരുക ഗുഹാ ക്ഷേത്രത്തിൽ സാനിയ

Thursday 08 June 2023 2:09 AM IST

മലേഷ്യയിലെ മുരുകന്റെ ഗുഹാക്ഷേത്രം സന്ദർശിച്ച് മലയാളികളുടെ പ്രിയതാരം സാനിയ അയ്യപ്പൻ. വീട്ടുകാരോടൊപ്പമാണ് സാനിയ ക്ഷേത്രം സന്ദർശിച്ചത്. യാത്രകളെ ഏറെ പ്രണയിക്കുന്ന താരമാണ് സാനിയ. ഒറ്റയ്ക്കുള്ള യാത്രകളാണ് തനിക്ക് പ്രിയമെന്ന് സാനിയ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ എല്ലാ യാത്രാ വിശേഷങ്ങളും സാനിയ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മലേഷ്യയിലെ ഗുഹ ക്ഷേത്രത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചു. വീട്ടുകാരോടൊപ്പമുള്ള ചിത്രവും സാനിയ പങ്കുവച്ചിട്ടുണ്ട്. ക്വീൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ സാനിയ മലയാളസിനിമയിൽ മാത്രമാണ് അഭിനയിച്ചത്. പ്രേതം 2, ലൂസിഫർ, ദ പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement
Advertisement