തമന്നയുടെ വിവാഹം, No questions

Thursday 08 June 2023 2:13 AM IST

തമന്ന ഭാട്ടിയയുടെ വിവാഹത്തെക്കുറിച്ച് ചൂടൻ ചർച്ചകൾ ബോളിവുഡിൽ സജീവം. നിരവധി ഗോസിപ്പുകൾ തന്നെ ചുറ്റിപ്പറ്റി കേട്ടിരുന്നെങ്കിലും ഒന്നിനെക്കുറിച്ചും തമന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയുന്നുമില്ല. വയസ് 33 പൂർത്തിയാക്കിയ തമന്ന ബോളിവുഡ് താരം വിജയ് വർമ്മയുമായി വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴും വിജയ് വർമ്മയുടെ പേരുമായി ബന്ധപ്പെട്ടാണ് വിവാഹവാർത്ത. സിനിമയിലെഏറ്റവും മികച്ച യാത്രയാണ് തമന്ന ഇപ്പോൾ നടത്തുന്നത്. രജനികാന്തിന്റെ നായികയായി അഭിനയിക്കുന്ന ജയിലർ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദിലീപ് നായകനാവുന്ന ബാന്ദ്രയും റിലീസിന് സജ്ജം. 2005 ൽ പുറത്തിറങ്ങിയ ചാന്ദ്സാ റോഷൻ ചെഹരാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മഹാരാഷ്ട്രക്കാരിയായ തമന്നയുടെ ചലച്ചിത്ര പ്രവേശം.

Advertisement
Advertisement