കോറമണ്ഡൽ എക്‌സ്‌പ്രസ് സർവീസ് പുനഃരാരംഭിച്ചു
Thursday 08 June 2023 1:37 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ അപകടമുണ്ടായ ശേഷം നിർത്തിവച്ച കോറമണ്ഡൽ എക്സപ്രസിന്റെ സർവീസ് പുനഃരാരംഭിച്ചു. പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഇന്നലെ ചെന്നൈയിലേക്ക് പുറപ്പെട്ടു.
കോറമണ്ഡൽ എക്‌സ്പ്രസ് ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്ക് പോകും വഴി ജൂൺ രണ്ടിന് വൈകിട്ട് ബാലസോറന് സമീപം ബഹനാഗ ബസാർ സ്റ്റേഷനിൽ ട്രാക്കുമാറി ചരക്കു വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാളം തെറ്റിയ ബോഗികളിലിടിച്ച് യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും അപകടത്തിൽപ്പെട്ടു. ദാരുണമായ അപകടത്തിൽ 288പേരാണ് മരിച്ചത്. തിങ്കളാഴ്‌ചയോടെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.