അദ്ധ്യാപക ഒഴിവ്
Thursday 08 June 2023 12:31 AM IST
ചേർത്തല:ഗവ. പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെയും ലാബ് സ്റ്റാഫുകളുടെയും താത്ക്കാലിക ഒഴിവ്.കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിൽ അദ്ധ്യാപകരുടെയും ,കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർമാരുടെയും, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്,വെൽഡിംഗ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻമാരുടെയും ഒഴിവുകളാണുള്ളത്.അഭിമുഖം ഒമ്പതിന് രാവിലെ 10ന്. വിവരങ്ങൾക്ക് www.gptccherthala.org ൽ.ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റ്,അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.