മാർക്ക് വിവാദം ക്രിമിനലുകളെ ചുമക്കുന്നതിനാൽ: കെ. സുധാകരൻ

Thursday 08 June 2023 12:09 AM IST

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി പി.എം. ആർഷോയെ എസ്.എഫ്‌.ഐയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തെറ്റായ നിലപാടുള്ള ആരെയും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റിവച്ചിരിക്കുകയാണ്.

ആർഷോ പി.ജി പരീക്ഷ എഴുതാതെയാണ് പാസായത്. സുഹൃത്തും കാലടി സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർത്ഥിയുമായ കെ. വിദ്യയ്‌ക്ക് വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കാൻ ആർഷോ സഹായിച്ചെന്നാണ് വിവരം. വിദ്യയ്‌ക്കെതിരെ കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആർഷോയ്‌ക്ക് മുന്നിൽ പിണറായി പൊലീസിന് മുട്ടിടിക്കുകയാണ്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചാലേ മഹാരാജാസ് കോളേജിലെ ഗൂഢാലോചനയുടെ ചുരുളഴിയൂ.

തെറ്റുകൾക്കെല്ലാം സി.പി.എം കൂട്ടുനിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

 ത​ട്ടി​പ്പി​നെ​ ​സി.​പി.​എം ന്യാ​യീ​ക​രി​ക്കു​ന്നു: ചെ​ന്നി​ത്തല

വി​ദ്യാ​വി​ജ​യ​ന്മാ​ർ​ക്കും,​ ​വീ​ണാ​വി​ജ​യ​ന്മാ​ർ​ക്കും​ ​മാ​ത്ര​മേ​ ​കേ​ര​ള​ത്തി​ൽ​ ​ര​ക്ഷ​യു​ള്ളൂ​വെ​ന്ന് ​പി.​എം.​ആ​ർ​ഷോ​ ​വി​വാ​ദ​ത്തി​ൽ​ ​ര​മേ​ശ്‌​ ​ചെ​ന്നി​ത്ത​ല​യു​‌​ടെ​ ​വി​മ​ർ​ശ​നം.​ ​എ​സ്.​എ​ഫ്.​ഐ​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കാ​തെ​യും​ ​പ​രീ​ക്ഷ​യെ​ഴു​താ​തെ​യും​ ​ജ​യി​ക്കും.​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​നെ​ ​ത​ട്ടി​പ്പി​ന്റെ​ ​കേ​ന്ദ്ര​മാ​ക്കി.​ ​വ്യാ​ജ​ ​ഡി​ഗ്രി​ക്കാ​രെ​ ​സി.​പി.​എം​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​ഏ​ത് ​തെ​റ്റി​നെ​യും​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​ത​ല​ത്തി​ലേ​ക്ക് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​മാ​റു​ന്ന​ത് ​ല​ജ്ജാ​ക​ര​മാ​ണ്.​ ​തെ​റ്റാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​പ്ര​സ്ഥാ​ന​മാ​യി​ ​എ​സ്.​എ​ഫ്.​ഐ​ ​മാ​റു​മ്പോ​ൾ​ ​സി.​പി.​എം​ ​നേ​തൃ​ത്വ​വും​ ​സ​ർ​ക്കാ​രും​ ​നോ​ക്കു​കു​ത്തി​യാ​കു​ന്ന​ത് ​ശ​രി​യാ​ണോ​യെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ചോ​ദി​ച്ചു.

 വ്യാ​ജ​ ​വാ​ർ​ത്ത​യെ​ന്ന് വി​ജ​യ​രാ​ഘ​വൻ
​മാ​ർ​ക്ക് ​ലി​സ്റ്റ് ​വി​ഷ​യം​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്‌​നം​ ​മാ​ത്ര​മാ​ണെ​ന്നും​ ​അ​തി​നെ​ ​സി.​പി.​എം​ ​വി​രു​ദ്ധ​മാ​യ​ ​വാ​ർ​ത്ത​യാ​ക്കി​ ​ഉ​ത്പാ​ദി​പ്പി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യു​ക​യെ​ന്ന​ ​സ്ഥി​രം​ ​ക​ലാ​പ​രി​പാ​ടി​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​തെ​ന്നും​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റൊ​ ​അം​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.​ ​വി​ദ്യാ​ ​വി​ജ​യ​ന്റെ​ ​കാ​ര്യം​ ​താ​ൻ​ ​കേ​ട്ടി​ട്ടി​ല്ല.​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ആ​ര് ​പ്ര​വ​ർ​ത്തി​ച്ചാ​ലും​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ആ​രെ​യും​ ​ന്യാ​യീ​ക​രി​ക്കി​ല്ല.​ ​പ​ക്ഷെ​ ​വ്യാ​ജ​വാ​ർ​ത്ത​ക​ളെ​ ​ആ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യി​ല്ല.

Advertisement
Advertisement