യുവതിയുടെ ഒന്നര പവന്റെ മാല കവർന്നു
Thursday 08 June 2023 12:43 AM IST
നാഗർകോവിൽ: യുവതിയുടെ ഒന്നര പവന്റെ മാല കവർന്നു. കാഞ്ഞിരകോട് സ്വദേശി മണികണ്ഠന്റെ മകൾ മോനിഷയുടെ (24) മാലയാണ് കവർന്നത്. മോനിഷ സ്കൂട്ടിയിൽ കഴിഞ്ഞ ദിവസം കടയിൽ പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കാഞ്ഞിരകോടിൽ വച്ച് ബൈക്കിൽ എത്തിയ മോഷ്ടാവ് മോനിഷയെ തടഞ്ഞു നിറുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പൊലീസ് കേസെടുത്തു.