ഇടവയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

Thursday 08 June 2023 12:46 AM IST

ഇടവ: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഇടവയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിഴ ചുമത്തി. ഇടവ ഐ.ഒ.ബിക്ക് സമീപമുള്ള മാർജിൻഫ്രീ സൂപ്പർമാർക്കറ്റിൽ നിന്ന് 8.5 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇവിടെ നിന്ന് 5000 രൂപ പിഴ ഈടാക്കി. ഡെയിലി ഫ്രഷ് സൂപ്പർമാർക്കറ്റിൽ നിന്ന് 33 കിലോഗ്രാം പിടികൂടി 10,​000 രൂപ പിഴ ഈടാക്കി. അൻസി സ്റ്റോർ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, എസ്.കെ സ്റ്റോർ, ലൈഫ് ബേക്കറി എന്നിവിടങ്ങളിൽ നിന്ന് 11കിലോ,​ 4കിലോ,​ 2കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി യഥാക്രമം 5000,1000,500 രൂപ വീതം പിഴ ഈടാക്കി. ഇടവ പഞ്ചായത്ത് ഓഫീസിലെത്തിച്ച ഉത്പന്നങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.