ഗുസ്തി സമരം : പെൺകുട്ടിയുടെ വയസിൽ ട്വിസ്റ്റ്

Thursday 08 June 2023 1:31 AM IST

ന്യൂ ഡൽഹി : ബ്രിജ് ഭൂഷനെതിരെ ലൈംഗിക അതിക്രമ ആരോപണമുന്നയിച്ച പെൺകുട്ടിയുടെ വയസിനെ സംബന്ധിച്ച് ട്വിസ്റ്റ്. സംഭവ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. പ്രായം സംബന്ധിച്ച് പെൺകുട്ടി കോടതിയിൽ രഹസ്യമൊഴി നൽകി. പെൺകുട്ടി ലൈംഗിക അതിക്രമ പരാതിയിൽ ഉറച്ചു തന്നെ നിൽക്കുകയാണെന്നും വയസ് സംബന്ധിച്ച് വനിതാതാരം

കോടതിയിൽ മൊഴി നൽകിയ കാര്യവും പിതാവ് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. മൊഴി കണക്കിലെടുത്ത് ബ്രിജ് ഭൂഷണെതിരെയുള്ള പോക്സോ വകുപ്പ് ഒഴിവാക്കാൻ കോടതിക്ക് സാധിച്ചേക്കും. പെൺകുട്ടി പരാതിയിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ നേരത്തെ പിതാവ് നിഷേധിച്ചിരുന്നു. പോക്സോ ചുമത്തിയ എഫ്.ഐ.ആർ അടക്കം രണ്ട് കേസുകളാണ് ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.