ഫഹദ് ചിത്രം ധൂമം ട്രെയിലർ

Friday 09 June 2023 2:35 AM IST

ഫഹദ് ഫാസിലിനെ നായകനാക്കി പവൻ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ധൂമം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2.29 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ വളരെ ശ്രദ്ധേയമായാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ 23ന് ചിത്രം തീയേറ്ററുകളിലെത്തും. കെജിഎഫ് , കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിർമ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രീത ജയരാമൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് വിതരണം.

Advertisement
Advertisement