കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

Friday 09 June 2023 4:15 AM IST

ഭോപാൽ: മദ്ധ്യപ്രദേശിലെ സെഹോറിൽ കുഴൽക്കിണറിൽ വീണ രണ്ടര വസുകാരിക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണ് മരിച്ചത്. വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നിനാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 300 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് പതിച്ചെതെങ്കിലും 100 അടിയിൽ തങ്ങി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിടെ 135 അടിയിലേക്ക് കുഞ്ഞ് വീണ്ടും വീണു. 50 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം കുഞ്ഞിനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനത്തിന് ഗുജറാത്തിൽ നിന്നുള്ള റോബട്ടിക് വിദഗ്‌ദ്ധരുൾപ്പെട്ട സംഘത്തിൽ സൈന്യവും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും പങ്കെടുത്തു.