അക്ഷരസുകൃതം 21ന്

Friday 09 June 2023 1:46 AM IST

പാറശാല: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ' അക്ഷരസുകൃതം ' പരിപാടി 21 ന് വൈകിട്ട് 4ന് ഉദിയൻകുളങ്ങര ദേവുനന്ദ ഓഡിറ്റോറിയത്തിൽ നടക്കും. പാറശാല ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടൂവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ബ്ലോക്ക് പഞ്ചായത്ത് പരിധിക്കകത്ത് സ്ഥിരം താമസക്കാരും എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സ്‌കൂളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്. ഇനിയും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകാത്തവരും സർട്ടിഫിക്കറ്റിന്റെ കോപ്പി ബ്ലോക്ക് പഞ്ചായത്തിലെത്തിക്കാത്തവരും 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി അവ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിക്കണം. ഫോൺ: 8075367924,8590542526.

Advertisement
Advertisement