സമരം അവസാനിപ്പിച്ചതിൽ സന്തോഷം, അവർ കായിക താരങ്ങളല്ലേ, നന്നായിട്ട് അത് ചെയ്യട്ടെ; പ്രതികരണവുമായി പി ടി ഉഷ

Friday 09 June 2023 8:59 AM IST

ന്യൂഡൽഹി: ബ്രിജ്‌ ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.


'സന്തോഷമുണ്ട്. അവർ കായിക താരങ്ങളല്ലേ. നന്നായിട്ട് അത് ചെയ്യുകയല്ലേ വേണ്ടത്. അവർ നല്ല നിലയിലൊക്കെ ആയതിൽ സന്തോഷമുണ്ട്. എല്ലാം നന്നായി വരട്ടെയെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.' - പി ടി ഉഷ വ്യക്തമാക്കി.

കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കറുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചത്. ബ്രിജ്‌‌ഭൂഷണിനെതിരെ ജൂൺ 15നകം പൊലീസ് കുറ്റപത്രം സമർപ്പിക്കും,​ ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി പ്രധാനമായും നൽകിയത്. ഇതോടെ ജൂൺ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകൾ പാഴായാൽ വീണ്ടും പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചു.

ഗുസ്തി ഫെഡറേഷന് വനിതാ അദ്ധ്യക്ഷയെ നിയമിക്കുക, ഫെഡറേഷനിൽ ന്യായമായ തിരഞ്ഞെടുപ്പ് നടത്തുക, സമരക്കാർക്കെതിരെയുള്ള പൊലീസ് കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഗുസ്‌തി താരങ്ങൾ മുന്നോട്ടുവച്ചിരുന്നു.

Advertisement
Advertisement