കണ്ണില്ലാത്ത ക്രൂരത, പശുക്കിടാവിനെ കവുങ്ങിൽ കെട്ടിയിട്ട് കയർ കഴുത്തിൽ മുറുക്കി കൊന്നു; സ്വകാര്യ ഭാഗത്ത് മരക്കോൽ കുത്തിക്കയറ്റി, ദേഹമാസകലം മുറിവ്

Friday 09 June 2023 12:11 PM IST

കൽപറ്റ: പശുക്കിടാവിനെ കവുങ്ങിൽ കെട്ടിയിട്ട് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. വയനാട് പൂതാടി ചെറുകുന്നിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കൊവള കോളനിയിലെ വീട്ടമ്മയുടെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്.


തൊഴുത്തിൽ കെട്ടിയ പശുവിനെ ഇന്നലെ രാവിലെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കവുങ്ങും തോട്ടത്തിൽ ജഡം കണ്ടെത്തുകയായിരുന്നു. പശുക്കിടാവിന്റെ കൈയും കാലും കഴുത്തും കയറിട്ട് മുറുക്കിയ നിലയിലായിരുന്നു.

കൂടാതെ പശുക്കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മരക്കോൽ കുത്തിക്കയറ്റുകയും ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേണിച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശുക്കുട്ടിയെ സാമൂഹ്യവിരുദ്ധർ പീഡനത്തിനിരയാക്കിയെന്ന് നാട്ടുകാർ ആരോപിച്ചു.