സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് കജോൾ അപ്രത്യക്ഷയായി

Saturday 10 June 2023 2:49 AM IST

സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോൾ. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന കജോൾ ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ​ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്. ഇതാണ് കജോൾ അവസാനമായി കുറിച്ചത്. ആരാധകരടക്കം നിരവധിപേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയിലാണ് കജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ളിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോൾ ആണ് പ്രധാന വേഷത്തിൽ. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും.

Advertisement
Advertisement