കെ സുധാകരനുമായി നടത്തിയ ചർച്ചയിൽ സമവായമായില്ല,​ ഹൈക്കമാൻഡ് പരിഹരിക്കട്ടെയെന്ന് രമേശ് ചെന്നിത്തലയും ഹസനും

Friday 09 June 2023 10:07 PM IST

തിരുവനന്തപുരം : ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ,​ സുധാകരനുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിൽ സമവായമായില്ല,​ വിഷയം ഹൈക്കമാൻഡ് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ചെന്നിത്തല,​ എ,​ ഐ ഗ്രൂപ്പ് നേതാക്കളെയാണ് കെ,​ സുധാകരൻ ചർച്ചയ്ക്ക് വിളിച്ചത്. ​ ​ആ​ദ്യം​ ​ചെ​ന്നി​ത്ത​ല​യു​മാ​യും​ ​അ​ദ്ദേ​ഹം​ ​മ​ട​ങ്ങി​യ​ ​ശേ​ഷം​ ​ എം.എം. ഹ​സ​നു​മാ​യും​ ​വെ​വ്വേ​റെ​ ​കൂ​ടി​ക്കാ​ഴ്ച​യാ​ണ് ​ന​ട​ത്തി​യ​ത്.

കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ത​യാ​റാ​കാ​ത്ത​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​സ​മീ​പ​ന​ത്തി​ൽ​ ​ക​ടു​ത്ത​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ച​ ​ചെ​ന്നി​ത്ത​ല​യും​ ​ഹ​സ​നും​ ​ഹൈ​ക്ക​മാ​ൻ​ഡ് ​ഇ​ട​പെ​ട​ലി​ലൂ​ടെ​യേ​ ​ഇ​നി​ ​പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കൂ​വെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​ഈ​ ​നി​ല​പാ​ടി​ൽ​ ​ഇ​രു​വ​രും​ ​ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ​ച​ർ​ച്ച​ ​സ​മ​വാ​യ​മി​ല്ലാ​തെ​ ​അ​വ​സാ​നി​ച്ച​ത്.


നീ​തി​പൂ​ർ​വ്വ​ക​മാ​യാ​ണ് ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​ ​പു​ന​:​സം​ഘ​ട​ന​യെ​ന്നും​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ച് ​പോ​ക​ണ​മെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​പു​ന​:​സം​ഘ​ട​ന​യി​ലെ​ ​അ​തൃ​പ്തി​ക്കി​ട​യാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ് ​ചെ​ന്നി​ത്ത​ല​യും​ ​ഹ​സ​നും​ ​സു​ധാ​ക​ര​നോ​ട് ​വി​ശ​ദീ​ക​രി​ച്ച​ത്.​ ​ത​ങ്ങ​ളു​ടെ​ ​പ​രാ​തി​ ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​അ​വി​ടെ​ ​തീ​ർ​പ്പു​ണ്ടാ​കാ​ൻ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ത​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കി​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​ണ് ​തീ​രു​മാ​ന​മെ​ങ്കി​ൽ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​നേ​തൃ​ത്വം​ ​ഒ​റ്റ​യ്ക്ക് ​ന​ട​ത്തി​ക്കോ​ളൂ,​ ​പു​തി​യ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​ർ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​ഠ​ന​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​നി​ല്ല​ ​എ​ന്നും​ ​ഇ​രു​വ​രും​ ​വ്യ​ക്ത​മാ​ക്കി.


പ​റ​യാ​നു​ള്ള​തെ​ല്ലാം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​പ​രി​ഹ​രി​ക്കു​മോ​ ​എ​ന്നു​ ​നോ​ക്കാം.​ ​പ്ര​തി​പ​ക്ഷ​നേ​താ​വാ​ണോ​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​ത് ​നി​ങ്ങ​ൾ​ ​വി​ല​യി​രു​ത്തൂ​വെ​ന്നാ​യി​രു​ന്നു​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​മ​റു​പ​ടി. പ്ര​ശ്ന​ങ്ങ​ൾ​ ​ഹൈ​ക്ക​മാ​ൻ​ഡി​നെ​ ​അ​റി​യി​ക്കു​മെ​ന്നും​ ​ഇ​ക്കാ​ര്യം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നോ​ട് ​പ​റ​യേ​ണ്ട​തി​ല്ലെ​ന്നും​ ​ഹ​സ​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​പ്ര​സി​ഡ​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത​ത് ​മ​ഴ​ ​പെ​യ്യാ​ത്ത​തി​നെ​പ്പ​റ്റി​യാ​ണെ​ന്നും​ ​അ​ല്പം​ ​സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്തെ​ന്നും​ ​ഹ​സ​ൻ​ ​പ​രി​ഹസിച്ചു.

Advertisement
Advertisement