അങ്കണവാടി കുട്ടികൾക്ക് കൈത്താങ്ങുമായി വനം വന്യജീവി വകുപ്പ്

Saturday 10 June 2023 12:08 AM IST
അങ്കണവാടി വിദ്യാർത്ഥികൾക്കുളള സഹായ പ്രവർത്തനങ്ങൾ നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവെൽ ഉദ്ഘാടനം ചെയ്യുന്നു

തിരുനെല്ലി: കേരള വനം വന്യജീവി വകുപ്പിന്റെ വനമഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ കീഴിൽ വരുന്ന പാർസി, നാഗമന, മധ്യപാടി, വാകേരി അങ്കണവാടിയിലെ വിദ്യാർത്ഥികൾക്ക് ഗോത്രഭൂമി എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു കുട,വസ്ത്രം, ചെരുപ്പ്, തുടങ്ങിയവ വിതരണം ചെയ്തു. നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവെൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റൈഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂർ, വാർഡ് മെമ്പർ ബിന്ദു സുരേഷ് ബാബു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.വി. ബിന്ദു, അങ്കണവാടി ടീച്ചർ ബിന്ദു വിവേക്, കെ.എം കുര്യൻ എന്നിവർ പ്രസംഗിച്ചു.