സബ് ജഡ്ജിയുടെ സൈക്കിൾ മോഷണം പോയി

Saturday 10 June 2023 1:55 AM IST

തിരുവനന്തപുരം: വഞ്ചിയൂർ ജഡ്ജസ് ക്വാർട്ടേഴ്സിൽ മോഷണം. സബ് ജഡ്ജിയുടെ 6,800 രൂപ വില വരുന്ന സൈക്കിൾ മോഷണം പോയി. ക്വാർട്ടേഴ്സ് വളപ്പിലെ ഓപ്പൺ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിളാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ജഡ്ജിയും കുടുംബവും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് സൈക്കിൾ മോഷണം പോയത്. അഡീഷണൽ കോടതിയിലെ ഓഫീസ് ജീവനക്കാരൻ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.