വീണ്ടും പൂക്കാലം,​ സിനിമയിൽ വീണ്ടും സജീവമാകുന്നതിന്റെ വിശേഷങ്ങളുമായി കെ. പി.എ. സി. ലീല

Sunday 11 June 2023 6:00 AM IST

നൃത്ത​മാ​യി​രു​ന്നു​ ​എ​ല്ലാം.​ ​ന​ർ​ത്ത​കി​യാ​വ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കാ​ൻ​ ​ചേ​ർ​ന്നെ​ങ്കി​ലും​ ​വി​ധി​ ​മ​റ്റൊ​ന്നാ​യി​രു​ന്നു.​ ​നൃ​ത്ത​ത്തി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​നാ​ട​ക​ത്തി​ലേ​ക്ക് ​പോ​യി.​ ​പി​ന്നീ​ട് ​നാ​ട​ക​മാ​യി​രു​ന്നു​ ​ജീ​വി​തം​ ​ത​ന്നെ.​ ​അ​റു​പ​തു​ക​ളി​ൽ​ ​നാ​ട​ക​വേ​ദി​ക​ളി​ലെ​ ​ശ്ര​ദ്ധേ​യ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു​ ​കെ.​പി.​എ.​സി​ ​ലീ​ല.​ ​കെ.​പി.​എ.​സി​യു​ടെ​ ​ഹി​റ്റ് ​നാ​ട​ക​ങ്ങ​ളി​ലെ​ ​നാ​യി​ക​മാ​രി​ലൊ​രാ​ൾ.​ ​കെ.​പി.​എ.​സി​യു​ടെ​ ​നാ​ട​ക​ങ്ങ​ൾ​ ​പി​ന്നീ​ട് ​സി​നി​മ​യാ​യ​പ്പോ​ൾ​ ​അ​തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഗ​ണേ​ഷ് ​രാ​ജ് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പൂ​ക്കാ​ലം​ ​എ​ന്ന​ ​ ചി​ത്ര​ത്തി​ലൂ​ടെ​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ശ​ക്ത​മാ​യി​ ​തി​രി​ച്ചു​ ​വ​ര​വ്.​ ​ത​ന്റെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​വും​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ളും​ ​കെ.​പി.​എ.​സി​ ​ലീ​ല​ ​കേ​ര​ള​ ​കൗ​മു​ദി​യോ​ട് ​പ​ങ്കു​വച്ചു. സി​നി​മ​യി​ലേ​ത് ​ ഇ​ത് ​ര​ണ്ടാം​ ​വ​ര​വ്

കെ.​പി.​എ.​സി​യു​ടെ​ ​നാ​ട​ക​ങ്ങ​ൾ​ ​സി​നി​മ​യാ​ക്കി​യ​പ്പോ​ൾ​ ​അ​തി​ലെ​ല്ലാം​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​മു​ടി​യ​നാ​യ​ ​പു​ത്ര​നാ​ണ് ​ആ​ദ്യ​ ​സി​നി​മ.​ ​ചെ​റി​യ​ ​വേ​ഷ​മാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​പു​തി​യ​ ​ആ​കാ​ശം​ ​പു​തി​യ​ ​ഭൂ​മി,​ ​അ​ദ്ധ്യാ​പി​ക,​ ​അ​മ്മ​യെ​ കാണാ​ൻ​ ​തു​ട​ങ്ങിയ സി​നി​മ​ക​ളി​ൽ​ ​വേ​ഷ​മി​ട്ടു.​ ​അ​മ്മ​യെ​ കാണാൻ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ധു​വി​ന്റെ​ ​കാ​മു​കി​യാ​യി​ ​ആ​ണ് ​വേ​ഷ​മി​ട്ട​ത്.​ ​സ​ത്യ​നും​ ​ആ​ ​ചി​ത്ര​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യം​ ​നി​ർ​ത്തി​ .കു​ട്ടി​ക​ളും​ ​അ​വ​രു​ടെ​ ​പ​ഠി​ത്ത​വും​ ​എ​ല്ലാം​ ​തി​ര​ക്കാ​യ​തോ​ടെ​ ​അ​ഭി​ന​യം​ ​മ​ന​സി​ൽ​ ​മാ​ത്ര​മൊ​തു​ങ്ങി.​ ​കെ.​പി.​എ.​സി​ ​ല​ളി​ത​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​യി​രു​ന്നു.​ ​ഏ​ഴു​വർഷം ​ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു.​ ​ല​ളി​ത​യു​ടെ​ ​അ​ൻ​പ​തു​വർഷത്തെ ​ ​സി​നി​മാ​ ​ജീ​വി​തം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പോ​വു​ക​യും​ ​അ​വി​ടെ​ ​വ​ച്ച് ​സം​വി​ധാ​യ​ക​ൻ​ ​ജ​യ​രാ​ജി​നെ​ ​കാ​ണാ​നി​ട​യാ​വു​ക​യും​ ​ചെ​യ്തു.​ ​അ​ങ്ങ​നെ​യാ​ണ് ​ജ​യ​രാ​ജി​ന്റെ​ ​രൗ​ദ്രം​ 2018 ​​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ 2019​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ആ​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​ജൂ​റി​ ​പ​രാ​മ​ർ​ശ​വും​ ​ല​ഭി​ച്ചി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷം​ ​ജ്വാ​ലാ​മു​ഖി,​ ​ഡി​വോ​ഴ്സ് ​തു​ട​ങ്ങി​ ​സി​നി​മ​ക​ളി​ലും​ ​വേ​ഷ​മി​ട്ടി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​പൂ​ക്കാ​ലം.​ ​ഇ​തൊ​രു​ ​ര​ണ്ടാം​ ​വ​ര​വ് ​ത​ന്നെ​യാ​ണ്. പൂ​ക്കാ​ല​ത്തി​ലെ​ ​ ഇ​ച്ചാ​മ്മ പൂ​ക്കാ​ലം​ ​സിനിമയിലെ ​ ​ക​ഥാ​പാ​ത്രം​ ​വ​ള​രെ​ ​ഇ​ഷ്ട​പ്പെ​ട്ട് ​അവതരിപ്പിച്ചതാണ്.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​എ​ന്നെ​ത്തേ​ടി​ ​വ​ന്ന​താ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​യാം.​ ​ശ​രി​ക്കും​ ​ആ​സ്വ​ദി​ച്ച് ​ചെ​യ്ത ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​കൊ​ച്ചു​ത്രേ​സ്യാമ്മ​ ​എ​ന്ന​ ​ഇച്ചാമ്മയു​ടെ​ ​വേ​ഷം.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്ത​തി​ലൂ​ടെ​ ​കു​റേ​ ​ആ​ളു​ക​ൾ​ ​വി​ളി​ച്ച് ​ന​ന്നാ​യെ​ന്ന് ​പ​റ​ഞ്ഞു.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ആ​ ​​ ​പ്ര​തി​ക​ര​ണം​ ​ഒ​രു​ ​അ​ഭി​നേ​ത്രി​യെ​ ​സം​ബ​ന്ധി​ച്ച് ​അ​വാ​ർ​ഡി​നു​ ​തു​ല്യ​മാ​ണ്.​ ​ക​ഥാ​പാ​ത്രം​ഏറെ ​ ​ജ​ന​ശ്ര​ദ്ധ​ ​നേ​ടി​യ​തി​ൽ​ ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ണ്ട്. ശ്ര​ദ്ധേ​യ​മാ​യ​ ​ ക​ഥാ​പാ​ത്രം ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​നാ​ട​ക​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​പ​തി​ന​ഞ്ച് ​വ​ർ​ഷം​ ​നാ​ട​ക​ ​വേ​ദി​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​അ​ശ്വ​മേ​ധം,​ ​ശ​ര​ശ​യ്യ,​ ​മൂ​ല​ധ​നം,​ ​ജീ​വി​തം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല,​ ​കൂ​ട്ടു​കു​ടും​ബം,​ ​തു​ലാ​ഭാ​രം​ ​തു​ട​ങ്ങി​ ​ഒ​ട്ട​ന​വ​ധി​ ​നാ​ട​ക​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​വി​വാ​ഹ​ശേ​ഷം​ ​നാ​ട​ക​ത്തി​ന് ​വി​രാ​മ​മി​ട്ടെ​ങ്കി​ലും​ ​തു​ലാ​ഭാ​ര​ത്തി​ലെ​ ​വി​ജ​യ​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്രം​ ​ഇ​പ്പോ​ഴും​ ​മ​ന​സി​ൽ​ ​ നി​ൽ​ക്കു​ന്ന​ ​ഒ​ന്നാ​ണ്.​ ​തോ​പ്പി​ൽ​ ​ഭാ​സി​യു​ടെ​ ​ആ​ ​നാ​ട​ക​ത്തി​ൽ​ ​സ​മ്പ​ന്ന​യാ​യ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ഏ​ക​ ​മ​ക​ളാ​യും​ ​കാ​മു​കി​യാ​യും​ ​കോ​ളേ​ജ് ​കു​മാ​രി​യാ​യും​ ​ഭാ​ര്യ​യാ​യും​ ​അ​മ്മ​യാ​യു​മെ​ല്ലാം​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.​ ​ജീ​വി​ത​ത്തി​ന്റെ​ ​നി​സ​ഹാ​യ​ത​യും​ ​പ​ട്ടി​ണി​യും​ ​മൂ​ലം​ ​ത​ന്റെ​ ​മക്കളെ വി​ഷം​ ​കൊ​ടു​ത്ത് ​കൊ​ല്ലു​ന്ന​ ​​ക്ളൈ​മാ​ക്സ് ​രം​ഗ​ത്തെ​ ​കാ​ണി​ക​ളു​ടെ​ ​​ ​പ്ര​തി​ക​ര​ണം​ ​ഇ​പ്പോ​ഴും​ ​മ​ന​സി​ലു​ണ്ട്.​ ​മു​ൻ​നി​ര​യി​ലെ​ ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​ ​ക​ര​യു​ക​യും​ ​അ​രുതേ​ ​എ​ന്ന് ​പ​റ​ഞ്ഞ​വ​രു​മു​ണ്ട് ​ആ​ ​രം​ഗ​ത്തി​നി​ടെ.​ ​അ​തെ​ല്ലാം​ ​ഒ​രു​ ​നാ​ട​ക​ ​ന​ടി​യെ​ ​സം​ബ​ന്ധി​ച്ച്​ ​വ​ലി​യ​ ​കാ​ര്യം​ ​ത​ന്നെ​യാ​ണ്. പു​തി​യ​ ​ വി​ശേ​ഷ​ങ്ങൾ

ദി​ലീ​ഷ് ​കരുണാകരൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ലൗ​ലി​ ​സിനിമയിൽ ​ ​അ​ഭി​ന​യി​ക്കുന്നു.​ ​ആ​ഷി​ഖ് ​അ​ബു​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​നോ​ജ് ​കെ.​ജ​യ​ന്റെ​ ​അ​മ്മ​ ​വേ​ഷ​മാ​ണ് ​.​ ​പു​തി​യ​ ​സി​നി​മ​ക​ളി​ലും​ ​ഉ​ട​ൻ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണം​ ​എ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​മൂവാറ്റുപുഴ പാ​മ്പാ​ക്കു​ട​യി​ലാ​ണ് ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​തെ​ങ്കി​ലും​ ​വി​വാ​ഹ​ ​ശേ​ഷം​ ​കോ​ഴി​ക്കോ​ട് ​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​മ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​മ​റ്റു​മാ​യി​ ​കൊ​ല്ല​ത്തേ​ക്ക് ​താ​മ​സം​ ​മാ​റി​.​ ​ഇ​പ്പോ​ൾ​ ​കൊ​ല്ല​ത്ത് ​ത​ന്നെ​യാ​ണ് ​താ​മ​സം.​ ​ഭ​ർ​ത്താ​വ് ​പ​രേ​ത​നാ​യ​ ​ഡേ​വി​ഡ്.​ ​മ​ക്ക​ൾ​ ​ഷെ​ല്ലി,​ ​സാ​ന്റി,​ ​ടോ​ണി.