രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Sunday 11 June 2023 12:36 AM IST
തൃശൂർ : ഒരു വർഷം നീണ്ടുനിൽക്കുന്ന എൻ.സി.പി രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ജില്ലാതല ഉദ്ഘാടനം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.വി.വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സെക്രട്ടറിമാരായ വേണു വെണ്ണറ, നേതാക്കളായ ഇ.എ ദിനമണി, സി.വി ബേബി, ടി.എ മുഹമ്മദ് ഷാഫി, കെ.വി പ്രവീൺ, എ.എൽ ജെയ്ക്കബ്ബ്, കെ.എം സൈനുദ്ധീൻ, വി.എം നയന, ജോൺ വട്ടക്കുഴി, എ.ടി പോൾസൻ, പി.സി കറപ്പൻ, പ്രിയൻ അടാട്ട്, എ.വി സജീവ്, മോഹൻ ദാസ് എടക്കാടൻ, സി.പി സജീവ്, സുരേഷ്‌കുമാർ, സഞ്ജു കാട്ടുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.