യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കാമുകൻ അറസ്റ്റിൽ
Sunday 11 June 2023 1:31 AM IST
ലഖ്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ യുവതിയെ കൊന്ന് മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മഹേവ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പ്രയാഗ്രാജ് സ്വദേശിനി രാജ് കേസറാണ് (35) കൊല്ലപ്പെട്ടത്.
ഇന്നലെയാണ് പ്രതിയുടെ വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഏഴ് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ അരവിന്ദിന്റെ കുടുംബം മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മേയ് 30 മുതൽ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അരവിന്ദനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.