ബാത്ത്റൂമിൽ ദുർഗന്ധം നിലനിൽക്കുന്നതിനുള്ള ​ കാരണമിതാണ്,​ പരിഹരിക്കാൻ ചെയ്യേണ്ട എളുപ്പ വഴികൾ അറിയാം

Thursday 15 June 2023 10:50 PM IST

സ്വകാര്യത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലമാണ് ബാത്ത്‌റൂം,​ നല്ല ഒരു ദിവസത്തിന്റെ തുടക്കത്തിന് ബാത്ത്റൂമിന് നല്ല പങ്കുണ്ട്. ബാത്ത് റൂമിലെ അന്തരീക്ഷം നല്ലതല്ലെങ്കിൽ പിന്നെ അന്നത്തെ ദിവസത്തെ തന്നെ അത് ബാധിക്കും,​ പല കാരണങ്ങൾ കൊണ്ടാണ് ബാത്ത‌്റൂമിൽ ദുർഗന്ധം വരുന്നത്.. ഇത്തരം ദുർഗന്ധം വരാതിരിക്കാനും മാറ്റാനും എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

കൃത്യമായി വൃത്തിയാക്കാത്തതാണ് ബാത്ത്റൂമിൽ ദുർഗന്ധം നിറയുന്നതിന് പ്രധാന കാരണം. അതിനാൽ എല്ലാ ദിവസവും ബാത്ത്‌റൂം വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എണ്ണ തേച്ച് കുളിച്ച് കഴിയുമ്പോ(ൾ ബാത്ത് റൂം വൃത്തിയാക്കിയാൽ വഴുക്കൽ പോലുള്ളവ ഒഴിവാക്കാൻ സാധിക്കും. കടലപ്പൊടി,​ പയർപൊടി എന്നിവ ചേർത്തു കുളിച്ച് കഴിഞ്ഞതിന് ശേഷം ബാത്ത്റൂമിൽ എക്‌സ്ഹോസ്റ്റർ ഉണ്ടെങ്കിൽ അത് ഓണാക്കി ഇടാവുന്നതാണ്. അല്ലെങ്കിൽ ബാത്ത് റൂമിന്റെ ജനാല കുറച്ച് തുറന്നുവയ്ക്കുന്നത് പുഴുക്ക മണം കുറയ്ക്കാൻ സഹായിക്കും.

ബേക്കിംഗ് സോഡ ഉപയോഗിച്ച് ബാത്ത്‌റൂം വൃത്തിയാക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. പനിനീർ പൂക്കൾ,​ എയർ ഫ്രഷ്നർ എന്നിവ ഉപയോഗിക്കുന്നതും ബാത്ത‌്റൂമിലെ ദുർഗന്ധം അകറ്റുന്നതിന് പ്രയോജനം ചെയ്യും. ബാത്ത് റൂമിൽ കെട്ടിക്കിടക്കുന്ന വെള്ളം അടിച്ച് കളഞ്ഞ് തുടച്ച് ഉണക്കി നിറുത്തണം. നല്ല മണമുള്ള ലോഷൻ ഉപയോഗിച്ച് ബാത്ത് റൂം കഴുകുന്നത് സുഗന്ധം നിലനിറുത്താൻ സഹായിക്കും,​.

ബാത്ത്റൂം വൃത്തിയാക്കുമ്പോൾ മുക്കും മൂലയും ചുമരും ഉൾപ്പെടെ വൃത്തിയാക്കാൻ മറക്കരുത്. ക്ലോസറ്റ് കൃത്യമായി വൃത്തിയാക്കാനും മറക്കരുത്. നിലത്ത് മൂത്രമൊഴിക്കുന്നത് ബാത്ത്റൂമിൽ ദുർഗന്ധം നിലനിൽക്കുന്നതിന് മറ്റൊരു കാരണമാണ്. ഫ്ലഷ് ചെയ്യാതെ പോകുന്നതും ദുർഗന്ധത്തിനിടയാക്കുന്നു.

കുളി കഴിഞ്ഞ ഉടൻ വെള്ളം ഒഴിച്ച് മൊത്തത്തിൽ ഒന്ന് കഴുകി ഇടുന്നത് നല്ലതാണ്, ബാത്ത് റൂമിൽ ഇരുന്ന് അലക്കുന്നത് നല്ലതല്ല,​ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും,​ ബാത്ത്റൂമിൽ ദു‌ർഗന്ധം പരത്തുന്നതിനും ഇത് കാരണമാകും.