ദിശാബോധം നഷ്ടപ്പെടുമ്പോൾ

Sunday 18 June 2023 6:02 AM IST

ഒ​രാ​യി​രം​ ​മ​ഹ​ത്താ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​വെ​മ്പ​ൽ​ ​കൊ​ള്ളു​ന്ന​ ​മ​ന​സി​ന്റെ ഉ​ട​മ​ക​ളാ​ണ് ​ന​മ്മ​ളെ​ങ്കി​ലും,​ ​മി​ക്ക​വാ​റും​ ​ഒ​ന്നും​ ​ചെ​യ്യാ​തെ​ ​ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്താ​ണെ​ന്ന് ​ആ​ലോ​ചി​ച്ചു​നോ​ക്കി​യി​ട്ടു​ണ്ടോ​?​ ​സ​മൂ​ഹ​ത്തി​ൽ​ ​സ​ൽ​പ്പേ​രോ​ടു​കൂ​ടി​ ​ജീ​വി​ക്ക​ണ​മെ​ന്നു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​സ​മൂ​ഹ​ത്തി​ൽ​ ​സ​ൽ​പ്പേ​ര് ​ന​ഷ്ട​പ്പെ​ട്ടു​ ​ജീ​വി​ക്കാ​നി​ട​യാ​യ​ ​വ്യ​ക്തി​ക​ളും​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്.​ ​പ​ക്ഷേ,​ ​ക​ഴി​ഞ്ഞി​ല്ല.​ ​എ​ന്താ​ണ് ​അ​പ്ര​കാ​ര​മൊ​രു​ ​വൈ​രു​ദ്ധ്യം​ ​സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ​നോ​ക്കി​യി​ട്ടു​ണ്ടോ​?​ ​ന​മ്മി​ലാ​രും​ ​ത​ന്നെ​ ​ഒ​രു​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​നാ​യി​ ​അ​റി​യ​പ്പെ​ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​എ​ന്നാ​ൽ,​ ​കു​റ​ച്ചു​പേ​രു​ടെ​യെ​ങ്കി​ലും​ ​കാ​ര്യ​ത്തി​ൽ​ ​സം​ഭ​വി​ക്കു​ന്ന​ത് ​മ​റി​ച്ചാ​ണ്. ഇ​പ്ര​കാ​ര്യം​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​യാ​ൽ​ ​ഒ​രു​ ​കാ​ര്യം​ ​മ​ന​സി​ലാ​കും, വ​ലി​യ​ ​വ​ലി​യ​ ​ന​ല്ല​ ​കാ​ര്യ​ങ്ങൾ ചെ​യ്യാ​മെ​ന്നു​ ​ക​രു​തി​ ​മു​ന്നേ​റു​ന്ന​വ​ർ​ക്കാ​ണ് പ​ല​പ്പോ​ഴും​ ​ദി​ശാ​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന​ത്. ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​വ​ലു​പ്പ​ത്തി​ല​ല്ല​ ​ന​ന്മ​യി​ലാ​ണ് ​അ​വ​ ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് ​ന​മ്മു​ടെ​ ​കു​ഞ്ഞു​ങ്ങ​ളെ​യെ​ങ്കി​ലും​ ​പ​റ​ഞ്ഞു​ ​പ​ഠി​പ്പി​ക്കാം. (സംസ്ഥാന ഭി​ന്നശേഷി​ കമ്മി​ഷണറാണ് പഞ്ചാപകേശൻ)