സർവേ നമ്പരിലെ തെറ്റ് തിരുത്താൻ മൂവായിരം രൂപ കൈക്കൂലി ചോദിച്ചു; മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും അരലക്ഷം പിഴയും
Monday 19 June 2023 3:49 PM IST
തൃശൂർ: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും അമ്പതിനായിരം രൂപ പിഴയും. ചളവറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ വിൽസണ് തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോടതി ഒരു മാസം സാവകാശം നൽകിയിട്ടുണ്ട്.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സർവേ നമ്പരിലെ തെറ്റ് തിരുത്താൻ ഇയാൾ മൂവായിരം രൂപയാണ് കൈക്കൂലി ചേദിച്ചത്. ഇതിൽ രണ്ടായിരം രൂപ വാങ്ങിന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.