സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; കോടതിയിൽ പോരാടും

Monday 26 June 2023 2:44 AM IST

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം നടപ്പായ സാഹചര്യത്തിൽ ഇനി പോരാട്ടം തെരുവിൽ അല്ലെന്നും കോടതിയിലാണെന്നും ഗുസ്തി താരങ്ങൾ. ബജ്രംഗ് പുനിയ,​ വിനേഷ് ഫൊഗട്ട്,​ സാക്ഷി മാലിക് എന്നിവർ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കുറച്ചുദിവസത്തേക്ക് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും വിനേഷ് ഫൊഗട്ട്,​ സാക്ഷി മാലിക് എന്നിവർ ട്വീറ്റ് ചെയ്തു.

ജൂൺ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നടത്തിയ ചർച്ചയിൽ,​ അന്വേഷണം പൂർത്തിയാക്കി ജൂൺ 15ഓടെ കുറ്രപത്രം സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതോടെ സമരം താത്കാലികമായി മരവിപ്പിച്ചിരുന്നു.