രാമായണം വീണ്ടും

Saturday 01 July 2023 2:49 AM IST

രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം ടെലിവിഷൻ സീരിയൽ ജൂലായ് 3 മുതൽ വീണ്ടും പ്രേക്ഷകരിലേക്ക് സമൂഹമാധ്യമത്തിലൂടെ ഷെറാമൂ ടി​വി​യാണ് സീരി​യൽ തി​രി​ച്ചെത്തുന്ന കാര്യം പ്രഖ്യാപിച്ചത്. എപ്പിസോഡിൽ നിന്നുള്ള വീഡിയോയും ഇതിനൊപ്പം പങ്കുവച്ചു.ഷെറാമൂ ടിവിയിലൂടെയാണ് സംപ്രേഷണം ആരംഭിക്കുന്നത്.

1987 ൽ ദൂരദർശനിലൂടെ ആദ്യമായി സംപ്രേക്ഷണം ചെയ്ത സീരിയലിൽ അരുൺ ഗോവിൽ ആണ് രാമനായി വേഷമിട്ടിരുന്നത്. ലോക് ഡൗൺ സമയത്ത് സീരിയൽ പുനർ സംപ്രേക്ഷണം ചെയ്തിരുന്നു. അതേസമയം രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കിയ ആദിപുരുഷ് വിമർശനം നേരിടുന്ന സമയത്താണ് രാമായണം വീണ്ടും എത്തുന്നത്.