പൊലീസിനെ ഭീഷണിപ്പെടുത്തി; ജയിലിലായി

Thursday 04 July 2019 7:44 PM IST

മാഹി: കഞ്ചാവ് കേസിൽ പിടികൂടിയതിന്റെ പേരിൽ മാഹി സ്റ്റേഷനിൽ കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് വീണ്ടും റിമാൻഡിലായി. കേസിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കിയതിന് പിന്നാലെ ഈയാളെ പുതുച്ചേരി കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. മാഹിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ഈയാൾ കഞ്ചാവ് വിറ്റിരുന്നത്. പൊലീസ് തൊണ്ടി സഹിതം പിടികൂടിയതിന് പിന്നാലെ ജയിലിലടക്കപ്പെട്ട ഈയാൾ ജാമ്യത്തിലിറങ്ങിയ ഉടൻ സ്റ്റേഷനിലെത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.