ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും , ഒപ്പം നിവിൻ പോളിയും, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ
Thursday 13 July 2023 7:00 PM IST
മലയാളത്തിൽ സൂപ്പർ ഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നടത്തി. " വർഷങ്ങൾക്ക് ശേഷം' എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹൃദയത്തിന്റെ നിർമ്മാതാക്കളായ മെരിലാൻഡ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.
വൻതാര നിരയാണ് ചിത്രത്തിലെത്തുന്നത്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, എന്നിവർക്കൊപ്പം നിവിൻ പോളിയും അതിഥി താരമായി എത്തുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രമായെത്തും, ഷാൻ റഹ്മാൻ ആണ് സംഗിതം. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.