ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്

Friday 14 July 2023 4:06 AM IST

ന്യൂഡൽഹി : ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ തൊട്ടടുത്ത മുതിർന്ന ജഡ്ജിയാണ് അലക്സാണ്ടർ തോമസ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിക്ക് സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് നടപടി.