രോഗിയാണ്‌, വൃക്ക മാറ്റിവയ്‌ക്കണം, സുരക്ഷ കേരള പൊലീസിന് കൈമാറണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി വീണ്ടും സുപ്രീം കോടതിയിൽ

Monday 17 July 2023 10:20 AM IST

ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സകൾ ആവശ്യമാണെന്നും രോഗബാധിതനായ തനിക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിൽ കഴിയാൻ മൂന്ന് മാസത്തോളം ഇളവ് നൽകിയിരുന്നെങ്കിലും തന്റെ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദനി കോടതിയെ അറിയിച്ചിട്ടുണ്ട്. കർണാടക പൊലീസിന്റെ ചെലവ് താങ്ങാൻ സാധിക്കുന്നില്ലെന്നും, തന്റെ സുരക്ഷ കേരള പൊലീസിനെ ഏൽപിക്കണമെന്നും ഹർജിയിൽ പറയുന്നു.

രോഗബാധിതനായ പിതാവിനെ കാണാനായി ജൂൺ 26ന് മഅദനി കേരളത്തിലെത്തിയിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ആസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി, പിതാവിനെ കാണാതെ മടങ്ങി എന്നാണ് കോടതിയെ അറിയിച്ചത്.

Advertisement
Advertisement