ഞങ്ങൾ വേർപിരിയുന്നു തുറന്നു പറഞ്ഞ് ലച്ചു

Thursday 20 July 2023 2:00 AM IST

നടിയും ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികളിൽ ഒരാളുമായിരുന്ന ഐശ്വര്യ സുരേഷും (ലച്ചു )പങ്കാളിശിവാജി സെന്നും വേർപിരിയുന്നു. തങ്ങൾ വേർപിരിയുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ലച്ചു സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ശിവാജി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ലച്ചു പങ്കുവച്ചിരിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴിൽ മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവൾ കൊച്ചിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. ഒരുപാട് ആഘോഷിച്ചതിനു ശേഷം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി, അതെ, ഞങ്ങൾ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹബഹുമാനങ്ങളോടെ സൗഹാർദ്ദപൂർവം ഞങ്ങൾ വേർപിരിഞ്ഞിരിക്കുന്നു. വ്യക്തിപരമായ ഒരു കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ശിവാജി കുറിച്ചു .ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബിഗ് ബോസ് പൂർത്തിയാക്കാതെ പുറത്തേക്കു പോയ ലച്ചു പിന്നീട് തന്റെ പങ്കാളി ശിവാജി സെന്നിനെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു.

Advertisement
Advertisement