അയനിലെ സൂര്യയുടെ മഞ്ഞ അപ്പാച്ചെ ; ഇനി എവിഎം മ്യൂസിയത്തിൽ

Sunday 23 July 2023 2:56 AM IST

അയൻ സിനിമയിൽ തമന്നയെ പിന്നിലിരുത്തി സൂര്യ ഓടിച്ചുപോവുന്ന ടി.വി.എസിന്റെ 2009 മോഡൽ അപ്പാച്ചെ ബൈക്ക് ഇനി എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക്. സൂര്യയുടെ പിറന്നാളിനു മുന്നോടിയായുള്ള സർപ്രൈസാണ് ഇതെന്ന് എ.വി.എം സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചു. അയനിൽ ആക്ഷൻ സീനുകളിലും ഗാനരംഗത്തിലും ഉൾപ്പെടെ നിരവധി രംഗങ്ങളിൽ സൂര്യ അപ്പാച്ചെ ആർ.ടി.ആർ 160 4 വി ബൈക്ക് ഉപയോഗിക്കുന്നുണ്ട്. 2009ൽ റിലീസ് ചെയ്ത കെ.വി. ആനന്ദ് സംവിധാനം ചെയ്ത അയൻ നിർമ്മിച്ചത് എവിഎം സ്റ്റുഡിയോസാണ്. ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലെ ശേഖരത്തിൽ 1960കൾ മുതൽ തമിഴ് സിനിമയിൽ ഉപയോഗിച്ച 40 കാറുകളും 20 മോട്ടോർ സൈക്കിളുകളും സൂക്ഷിച്ചിട്ടുണ്ട്.